Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Boat Sinks

ടുണീഷ്യൻ തീരത്ത് ബോട്ട് മുങ്ങി 40 പേർ മരിച്ചു

ടു​​​ണി​​​സ്: ടു​​​ണീ​​​ഷ്യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ബോ​​​ട്ട് മു​​​ങ്ങി കു​​​ട്ടി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 40 പേ​​​ർ മ​​​രി​​​ച്ചു. 70 അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ബോ​​​ട്ടാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സെ​​​ൻ​​​ട്ര​​​ൽ ടു​​​ണീ​​​ഷ്യ​​​യി​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ മാ​​​ഹ്ദി​​​യ​​​യ്ക്കു സ​​​മീ​​​പം ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​യ​​​ത്. 30 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.


വി​​​വി​​​ധ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യൂ​​​റോ​​​പ്പി​​​ലേ​​​ക്ക് പുറപ്പെട്ട​​​വ​​​രാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ടു​​​ഷീ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ടു​​​ണീ​​​ഷ്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ സ്വാ​​​ഫ്ക്സി​​​നു സ​​​മീ​​​പം സു​​​ഡാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ബോ​​​ട്ട് ക​​​ട​​​ലി​​​ൽ മു​​​ങ്ങി 40 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.


യൂ​​​റോ​​​പ്പി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബോ​​​ട്ടു​​​ക​​​ൾ ക​​​ട​​​ലി​​​ൽ മു​​​ങ്ങി 2023ൽ ​​​മാ​​​ത്രം ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 2000 അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. 60,000 പേ​​​രെ പി​​​ടി​​​കൂ​​​ടി തി​​​രി​​​ച്ച​​​യ​​​ച്ച​​​താ​​​യും യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.


അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം ത​​​ട​​​യാ​​​ൻ 2023ൽ ​​​ടു​​​ണീ​​​ഷ്യ​​​യു​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​തി​​​ർ​​​ത്തി സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​നും ക​​​ള്ള​​​ക്ക​​​ട​​​ത്ത് ത​​​ട​​​യാ​​​നും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​നും 90 ദ​​​ശ​​​ല​​​ക്ഷം യൂ​​​റോ ടു​​​ണീ​​​ഷ്യ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ക​​​രാ​​​ർ.

Latest News

Up